ഇതിഹാസ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യ...
ഇതിഹാസ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഒരാഴ്ചയായി തുടര്‍ന്ന വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ഇതോടെ ശരിവെക്കുകയും ചെയ്യുന്നു താരം. ഈ തീരുമാനം എളുപ്പമായിരുന്നില്ലന്നും, എന്നാല്‍ ഉചിതമാണന്നും അദ്ദേഹം പറയുന്നു.
രണ്ടാഴ്ച മുമ്പ് മാത്രമാണ് രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ വിജയിപ്പിച്ച നായകനാണ് വിരാട് കോഹ്ലി. വിരാട് കോഹ്ലി നേരത്തെ ടി20 യില്‍ നിന്നും വിരമിച്ചിരുന്നു. ഇനി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മാത്രമാവും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുക.
വിരാട് നായകനായ 68 ടെസ്റ്റില്‍ 40 എണ്ണം വിജയിച്ചു. ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ (8 എണ്ണം) ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്ററാണ് അദ്ദേഹം. 'ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമായെന്നും ക്രിക്കറ്റ് യാത്രയില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ കൊണ്ടുപോകേണ്ട പാഠങ്ങള്‍ എന്നെ പഠിപ്പിച്ചുവെന്നും താരം വൈകാരിക കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഇന്ത്യയ്ക്കായി 123 ടെസ്റ്റുകളില്‍ കളിച്ച കോഹ്ലി, 9,230 റണ്‍സ് നേടിയിട്ടുണ്ട്, അതില്‍ 30 സെഞ്ച്വറിയും 31 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു, ഉയര്‍ന്ന സ്‌കോര്‍ 254 ആണ്. സ്വന്തം നാട്ടില്‍ കളിച്ചാലും വിദേശത്ത് കളിച്ചാലും, വിരാട് തന്റെ ബാറ്റിംഗ് മികവ് പുലര്‍ത്തുന്നത് പതിവുകാഴ്ചയായിരുന്നു. എന്നിരുന്നാലും, ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് ഖേദമുണ്ടാകുമെന്നത് ഇപ്പോഴും ആരാധകരിലും നിരാശയുണ്ട്.
Key Words: Virat Kohli, Retirement, Test cricket
COMMENTS