തിരുവനന്തപുരം: അന്‍വര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിഷയം സംസ്ഥാന നേതാക്കളുമായി...
തിരുവനന്തപുരം: അന്‍വര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി.
വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടണം. അന്‍വറിന്റെ മുന്നണി പ്രവേശ തീരുമാനം ആലോചിച്ച് മാത്രമായിരിക്കും. ആശയവിനിമയത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി അൻവർ വാർത്താ സമ്മേളനം നടത്തിയതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു കെ സിയുടെത്. ഇനി കാലു പിടിക്കാനില്ലെന്നും ഇനി പ്രതീക്ഷ കെ സി വേണുഗോപാലിലാണെന്നും യു ഡി എഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് മത്സരിക്കുമെന്നുമാണ് അന്‍വറിൻ്റെ വാദം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി യു ഡി എഫ് ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതോടെയാണ് അൻവർ കോണ്‍ഗ്രസ്സുമായി ഇടഞ്ഞത്.
Key Words: KC Venugopal MP, PV Anwar
COMMENTS