Karnataka protest against actor Kamal Hassan
ചെന്നൈ: കന്നഡ ഭാഷയെക്കുറിച്ച് നടന്‍ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന നടന്റെ വാക്കുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
പുതിയ തമിഴ് ചിത്രം തഗ് ലൈഫിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ചടങ്ങില്‍ പങ്കെടുത്ത കന്നഡ നടന്‍ ശിവരാജ് കുമാറിനെ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗമാണ് വിവാദമായത്.
ഇതിനെതിരെ കര്‍ണ്ണാടകയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കലാകാരന്മാര്‍ക്ക് എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സംസ്‌കാരം ഉണ്ടായിരിക്കണമെന്നും നടന്റെ പ്രസംഗം സംസ്‌കാര ശൂന്യമാണെന്നും കര്‍ണ്ണാടക ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു.
തമിഴ് ഭാഷയെ മഹത്വവല്‍ക്കരിക്കാനായി നടന്‍ ശിവരാജ്കുമാറിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നടന്റെ നീക്കം അഹങ്കാരമാണെന്നും വിജയേന്ദ്ര യെഡിയൂരപ്പ പറഞ്ഞു.
കന്നഡ അനുകൂല സംഘടനകളും കമലഹാസനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കമലഹാസന്റെ സിനിമ കര്‍ണ്ണാടകയില്‍ നിരോധിക്കുമെന്നും അവര്‍ പറഞ്ഞു. കമലഹാസന്റെ പുതിയ സിനിമ `തഗ് ലൈഫ്' ജൂണ്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്.
Keywords: Kamal Hassan, Protest, Karnataka, Kannada
COMMENTS