Case against Sonu Nigam
ബംഗളൂരു: കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഗായകന്‍ സോനു നിഗത്തിനെതിരായ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തളളണമെന്നാവശ്യപ്പെട്ട് സോനു നിഗം നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി നടപടി.
കേസ് ഇനി പരിഗണിക്കുന്നതുവരെ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടഞ്ഞ കോടതി മൊഴി രേഖപ്പെടുത്താന്‍ സോനു നിഗം നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കിയാല്‍ മതിയെന്നും വ്യക്തമാക്കി.
അതേസമയം പൊലീസിന് നേരിട്ട് മൊഴി രേഖപ്പെടുത്തണമെങ്കില്‍ ഗായകന്റെ അടുത്തേക്ക് പോകണമെന്നും അതിനുള്ള ചെലവ് ഗായകന്‍ തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 25 ന് ആവലഹള്ളിയിലെ സ്വകാര്യ കോളേജില്‍ നടന്ന സംഗീത പരിപാടിക്കിടെ സോനു നിഗം നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
Keywords: Sonu Nigam, Karnataka High court, Police, Report, Case
COMMENTS