The BCCI has announced that the IPL matches, which were suspended following the border standoff, will resume on Saturday
ന്യൂഡല്‍ഹി: അിതര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നു നിറുത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ മൂന്നിന് ഫൈനല്‍ മത്സരം നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.
സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. ഒന്നാം ക്വാളിഫയര്‍ മത്സരം മേയ് 29നും എലിമിനേറ്റര്‍ മത്സരം മേയ് 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1നാണ്. ജൂണ്‍ മൂന്നിന് ഫൈനല്‍.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഐപിഎല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
Summary: The BCCI has announced that the IPL matches, which were suspended following the border standoff, will resume on Saturday. The matches will be held in six venues. BCCI has also officially announced that the final match will be held on June 3.
COMMENTS