ന്യൂഡല്‍ഹി : സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യക്കുമുമ്പില്‍ ആവശ്യവുമായി പാകിസ...
ന്യൂഡല്‍ഹി : സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യക്കുമുമ്പില്‍ ആവശ്യവുമായി പാകിസ്ഥാന്‍. ഇതു സംബന്ധിച്ച് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഒരു കത്ത് എഴുതിയതായി റിപ്പോര്‍ട്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം തങ്ങളുടെ പ്രദേശത്തേക്കുള്ള നദികളുടെ ഒഴുക്ക് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയമാണ് ഇന്ത്യക്ക് കത്ത് എഴുതിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന പാക് ഭീകരാക്രമണത്തെത്തുടര്‍ന്ന് 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍, കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് രാജ്യത്തിനുള്ളില്‍ ഒരു പ്രതിസന്ധിക്ക് കാരണമാകുമെന്ന് പാകിസ്ഥാന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിലുണ്ട്.
COMMENTS