ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഭീകരതക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്നും എന്നാല്‍ പാകിസ്ഥാന്‍ സൈന്യം ഭീകരരെ സഹായ...
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഭീകരതക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്നും എന്നാല്‍ പാകിസ്ഥാന്‍ സൈന്യം ഭീകരരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍. പ്രതിരോധ സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ മള്‍ട്ടി ലയര്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യ ആകാശ് മിസൈല്‍ അടക്കമുള്ളവ പ്രതിരോധത്തിനായി ഉപയോഗിച്ചു.
കറാച്ചി വ്യോമ താവളം അടക്കമുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ വ്യോമ തവളങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചു.
ചൈനീസ് നിര്‍മിത പിഎല്‍ 15 മിസൈലുകള്‍, അതിദൂര മിസൈലുകള്‍ എന്നിവയും പാകിസ്ഥാന്‍ ഉപയോഗിച്ചെന്നും ഇവയെല്ലാം ഇന്ത്യ തകര്‍ത്തെന്നും സൈന്യം തെളിവുകള്‍ അടക്കം വിശദീകരിച്ചു.
പാകിസ്ഥാന്റെ തുര്‍ക്കി നിര്‍മിത ഡ്രോണുകളും തകര്‍ത്തു. പുതിയതും പഴയതുമായി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിച്ചു. ഇന്ത്യയുടെ ഫയര്‍ വാള്‍ തകര്‍ക്കാന്‍ പാകിസ്ഥാന്‍ കഴിഞ്ഞില്ല. ആകാശത്ത് വ്യോമസേന പ്രതിരോധ മതില്‍ തീര്‍ത്തെന്നും ഇത് ഭേദിക്കാന്‍ പാക് ആക്രമണങ്ങള്‍ക്കായില്ല എന്നും സൈന്യം പറഞ്ഞു.
Key Words: Operation Sindoor, Terrorism
COMMENTS