ന്യൂഡല്‍ഹി: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പാക്കിസ്ഥാന് ധനസഹായം നല്‍കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ തീരുമാനം പ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പാക്കിസ്ഥാന് ധനസഹായം നല്‍കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് സ്വന്തം മണ്ണ് ഉപയോഗിക്കാന്‍ പാക്കിസ്ഥാന്‍ അനുവദിക്കുന്നുവെന്നും അതിനാല്‍ പാകിസ്ഥാന് 2.1 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുന്നത് പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം.
പഹല്‍ഗാമിലെത്തിയ ഭീകരര്‍ 26 പേരുടെ ജീവനെടുത്തതിനു പിന്നാലെ പാക് പങ്ക് മനസിലാക്കിയ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് ഐഎംഎഫ് ധനസഹായം പ്രഖ്യാപിച്ചത്.
'പാകിസ്ഥാനുള്ള ഐഎംഎഫ് സഹായം ഭീകരതയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്ന ഒരു രൂപമാണ്, പാകിസ്ഥാനുള്ള ഏതൊരു സാമ്പത്തിക സഹായവും യഥാര്‍ത്ഥത്തില്‍ തീവ്രവാദ ഫണ്ടിംഗ് ആണ്. ഐഎംഎഫ് തീരുമാനം പുനഃപരിശോധിക്കണം'- സിംഗ് പറഞ്ഞു. ഗുജറാത്തിലെ ഭുജില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്‍ വളരെക്കാലമായി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് തങ്ങളുടെ പ്രദേശം സുരക്ഷിത താവളമായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. 2011 ല്‍ ഒസാമ ബിന്‍ ലാദന്‍ പോലും പാകിസ്ഥാനില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Key Words: India, IMF, Pakistan, Rajnath Singh
COMMENTS