ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ശക്തമായ വെടിവെയ്പ്പ് തുടരുന്നു. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയതെന്...
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ശക്തമായ വെടിവെയ്പ്പ് തുടരുന്നു. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വീക്ഷിച്ച് വരികയാണ്.
വ്യോമസേന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ അമൃത്സറിലും, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിര്‍ത്തി മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
നിലവില്‍ ജമ്മുവില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. നിലവില്‍ ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തില്‍ നിന്നാണ് യുദ്ധ വിമാനങ്ങള്‍ പറന്നത്.
Key Words: India - Pakistan Conflict, Hamas-Style Attacks, PM Modi

							    
							    
							    
							    
COMMENTS