യു.എസിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ഏപ്രിലില്‍ മാത്രം മൂന്ന് ദശലക്ഷത്തോളം ഐഫോണുകള്‍ യു.എസിലേക്ക് കയറ...
യു.എസിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി.
ഏപ്രിലില്‍ മാത്രം മൂന്ന് ദശലക്ഷത്തോളം ഐഫോണുകള്‍ യു.എസിലേക്ക് കയറ്റി അയച്ചതായി മാര്‍ക്കറ്റ് ഗവേഷണ സംരംഭമായ ഒംഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേകാലയളവില്‍ ചൈനയില്‍നിന്നുള്ള കയറ്റുമതി 76 ശതമാനം കുറഞ്ഞ്, ഒമ്പത് ലക്ഷം യൂണിറ്റുകളാണ് അയച്ചത്. ഇറക്കുമതി ചെയ്യുന്ന ഐഫോണുകള്‍ക്ക് ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനിടെയാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി കൂടിയതെന്നത് ശ്രദ്ധേയമാണ്.
താരിഫ് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് സ്റ്റോക്ക് കൂട്ടാനായാണ് യു.എസിലേക്ക് കൂടുതല്‍ കയറ്റി അയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍ പ്രതിവര്‍ഷം 22 കോടിയിലേറെ ഐഫോണുകളാണ് ലോകത്താകമാനം വിറ്റഴിക്കുന്നത്. യു.എസ്, ചൈന, യൂറോപ് എന്നിവയാണ് പ്രധാന വിപണികള്‍.
യു.എസില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ക്ക് ശരാശരി 3500 ഡോളറാണ് വില. ഇന്ത്യന്‍ രൂപ മൂന്ന് ലക്ഷത്തിനരികെ വരുമിത്. ഇതോടെയാണ് ആപ്പിള്‍ ചൈനയിലും ഇന്ത്യയിലും നിര്‍മാണ പ്ലാന്റുകള്‍ ആരംഭിച്ചത്.
Key Words: India , China, iPhone Export , US
COMMENTS