Our forces retaliated in kind to attacks by Pakistan on Indian cities. The information is coming out that India has launched heavy attack on Pak
അഭിനന്ദ്
ന്യൂഡല്‍ഹി : ഇന്ത്യന്‍ നഗരങ്ങള്‍ ഉന്നമിട്ട് പാകിസ്ഥാന് നടത്തിയ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിതച്ച് നമ്മുടെ സേനകള്‍. പാക് തലസ്ഥാനമായ ഇസ്ലാമബാദിലും പ്രധാന നഗരമായ ലാഹോറിലും ഇന്ത്യ കനകത്ത ആക്രമണം അഴിച്ചുവിട്ടതായാണ് പുറത്തുവരുന്ന വിവരം.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ തിരിച്ചടി. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നേരത്തേ തന്നെ തകര്‍ത്തിരുന്നു. ഇതോടെ ലാഹോറില്‍ കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
ഇ്ന്ത്യന്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്റെ ഏതാ്ണ്ട് വലിയൊരു ഭാഗം ബ്ളാക് ഔട്ടിലാണ്. പാകിസ്ഥാന് ചൈനയില്‍ നിന്നു വാങ്ങിയ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കാത്തതും അവര്‍ക്കു വലിയ തലവേദനയായിട്ടുണ്ട്. മറിച്ച്, ഇന്ത്യയാകട്ടെ റഷ്യയില്‍ നിന്നു വാങ്ങിയ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഫലപ്രദമായി ഉപയോഗിച്ച് പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കുന്നുണ്ട്.
ഇതിനിടെ, രാജസ്ഥാനിലെ ജയ്സാല്മറില് പാകിസ്ഥാന് പൈലറ്റിനെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. എഫ് 16 ഉള്‍പ്പെടെ പാകിസ്ഥാന്റെ മൂന്നു പോര് വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടിരുന്നു.
മൂന്നു സേനാ മേധാവിമാരുമായും സംയുക്ത സേനാ മേധാവിയുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അപ്പപ്പോള്‍ പ്രധാനമന്ത്രിയെ അറിയിക്കുന്നുണ്ട്.
ലാഹോര്‍ നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തത് പാകിസ്ഥാന് ഏറ്റ് ഏറ്റവും കനത്ത അടിയായി. ഇതോടെയാണ് പാകിസ്ഥാന് ഹമാസ് ശൈലിയില്‍ ജമ്മു മേഖലയിലേക്ക് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും തുടരെ തൊടുക്കാന്‍ തുടങ്ങിയത്. ഇങ്ങനെ വന്നാല്‍ ഇന്ത്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തെ നിര്‍വീര്യമാക്കാമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.
Summary: Our forces retaliated in kind to attacks by Pakistan on Indian cities. The information is coming out that India has launched a heavy attack on Pakistan's capital Islamabad and its main city Lahore.
COMMENTS