ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തികളില്‍ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി. രണ്ടു ഡിജിഎംഒമാരും ഇന്ന് വിവരം പ...
ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തികളില്‍ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി. രണ്ടു ഡിജിഎംഒമാരും ഇന്ന് വിവരം പരസ്പരം കൈമാറിയേക്കും. അതിര്‍ത്തിയില്‍ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും. അതിര്‍ത്തികളില്‍ എത്തിച്ച കൂടുതല്‍ പടക്കോപ്പുകളും പിന്‍വലിക്കും. ഡിജിഎംഒമാര്‍ ചര്‍ച്ച തുടരാന്‍ പ്രതിനിധികളെ ചുമതലപ്പെടുത്തിയേക്കും.
അതേസമയം, പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ മോചിപ്പിച്ചു. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു.
Key Words: India , Pakistan, Troops
COMMENTS