RSS worker arrested in Shoranur
ഷൊര്‍ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ഷൊര്‍ണൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് എസ്.ആര്‍.ആര്‍ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കഴിഞ്ഞ 16-ാം തീയതി മുന്‍ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.
പൊലീസിന്റെ സൈബര്‍ പട്രോളിങ് വിഭാഗമാണ് ഈ സന്ദേശം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസ് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: RSS worker arrested in Shoranur, Indira Gandhi, Police
COMMENTS