കൊച്ചി : വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം. 100 മീറ്ററില്‍ കൂടുതല്‍ വാഹങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്...
കൊച്ചി : വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം. 100 മീറ്ററില്‍ കൂടുതല്‍ വാഹങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹങ്ങളെ കടത്തിവിടണം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
പൊതുപ്രവര്‍ത്തകന്‍ ഒ ആര്‍ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യം ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടിരുന്നു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.
Key Words: High Court, Paliyekkara Toll, Vehicles
 

 
							     
							     
							     
							    
 
 
 
 
 
COMMENTS