High court granted bail for Santhosh Varkey
കൊച്ചി: നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിക്കുന്നുയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെങ്കിലും കസ്റ്റഡിയിലെടുത്തുള്ള അന്വേഷണം ഇനിയും ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി നടപടി.
അതേസമയം ഇനിമേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതോടുകൂടിയാണ് കോടതി നടപടി. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശത്തെതുടര്‍ന്ന് നടിമാരായ ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ പരാതിപ്പെടുകയായിരുന്നു.
Keywords: High court, Bail, Santhosh Varkey, You Tube, Actress


COMMENTS