തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍, ചില ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ...
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍, ചില ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായ കാറ്റും മഴയും കാരണം കോഴിക്കോടും ആലുവയിലും റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ വീണതോടെയാണ് കേരളത്തിലെ ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടത്. ഈ സംഭവത്തെത്തുടര്‍ന്ന് പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി.
അതേസമയം, ഇന്ന് രാവിലെ കല്ലായി-ഫറോക്ക് സ്റ്റേഷനുകള്‍ക്കിടയില്‍ മരം വീണെങ്കിലും, വേഗത്തില്‍ തടസ്സം നീക്കം ചെയ്ത് റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. നിലവില്‍ ഷൊര്‍ണൂര്‍-മംഗളൂര്‍ റൂട്ടിലെ ട്രെയിന്‍ സര്‍വിസ് സുഗമമായി പ്രവര്‍ത്തിക്കുന്നു. മൈസൂര്‍ ജംഗ്ഷനില്‍ നിന്ന് നാളെ (28/05/2025) ഉച്ചയ്ക്ക് 12.45 ന് പുറപ്പെടേണ്ട മൈസൂര്‍ ജങ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകിയാകും യാത്ര ആരംഭിക്കുക.
ഇതനുസരിച്ച്, നാളെ വൈകിട്ട് നാല് മണിയോടെയാണ് ട്രെയിന്‍ മൈസൂരില്‍ നിന്ന് പുറപ്പെടുകയെന്ന് തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.
അതേസമയം, നാളെ (28/05/2025) രാത്രി 8.55 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്‌സ്പ്രസ് (22639) ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാത്രി 10.15 ന് യാത്ര ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
Key Words: Train, Kerala Rain Alert, Rain Alert
COMMENTS