ന്യൂഡല്‍ഹി: വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ്. ഇതുള്‍പ്പെടെ നിരവധി ത...
ന്യൂഡല്‍ഹി: വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ്. ഇതുള്‍പ്പെടെ നിരവധി തവണ ഇവര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. പാകിസ്താന്‍ സന്ദര്‍ശനത്തിനു പിന്നാലെ ചൈനയിലേക്കും ജ്യോതി യാത്രനടത്തിയിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ പത്രങ്ങള്‍ ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ വീഡിയോ ക്രിയേറ്റര്‍മാരെ പാക് രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്യുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ടെന്നും ഹിസാര്‍ എസ്പി ശശാങ്ക് കുമാര്‍ സാവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാക് രഹസ്യാന്വേഷണ വിഭാഗം ജ്യോതിയെ വെച്ച് വിവരങ്ങള്‍ ചോര്‍ത്തിയതായാണ് സൂചന. ഹരിയാണ പോലീസും കേന്ദ്ര ഏജന്‍സികളും ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരുടെ വരുമാന സ്രോതസ്സുകള്‍, യാത്രാവിവരങ്ങള്‍, സാമ്ബത്തിക ഇടപാടുകള്‍ തുടങ്ങിയവയടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. യൂട്യൂബില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് മാത്രം ഇത്രയും വിദേശയാത്രകള്‍ ജ്യോതിക്ക് നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. വിദേശ ഫണ്ടിങ് ഇവര്‍ക്ക് ലഭിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്
പാക് സന്ദര്‍ശനത്തില്‍ നിരവധി ഉന്നതവ്യക്തികളുമായി ജ്യോതി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേതന്നെ ജ്യോതി രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു.
Key Words: Haryana Police, Vlogger Jyoti Malhotra, Pakistan, Pahalgam Terror Attack
COMMENTS