A relative who was in custody confessed to the crime after the postmortem report that the four-year-old girl who was killed by her mother in the river
സ്വന്തം ലേഖകന്‍
കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊന്ന നാലു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിന് പിന്നാലെ കസ്റ്റഡിയിലായ ബന്ധു കുറ്റം സമ്മതിച്ചു. ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിനു മൊഴി കൊടുത്തിരിക്കുന്നത്.
ഇയാളെ ചൊവ്വാഴ്ച വൈകീട്ട് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചപ്പോള്‍ ഇയാള്‍ കരഞ്ഞുകൊണ്ടാണ് മറുപടി നല്കിയത്.
ശാസ്ത്രീയ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വ്യക്തമായത്. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.
ഇതേസമയം, കുട്ടിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയും കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അന്വേഷണവുമായി അമ്മ സഹകരിക്കുന്നുണ്ടൈന്നും എന്നാല്‍, പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.
ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കാക്കനാട് ജയിലില്‍ അടച്ചിരിക്കുകയാണ്. ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അമ്മയെ കോടതിയില്‍ ഹാജരാക്കിയത്.
ഡോക്ടര്‍മാരുടെ ഉപദേശം ലഭിച്ചശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു. കൊലപാതക കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനു പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഇതേസമയം, ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ ആണ്‍കുട്ടികളായിരുന്നു കൂടുതല്‍. എല്ലാവരും കുട്ടിയെ സ്നേഹിച്ചിരുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഭര്‍ത്താവിന്റെ അമ്മ കുട്ടിയെ ലാളിക്കുന്നതും ഇവര്‍ വിലക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടില്‍ ഇവര്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നതായാണ് സന്ധ്യയുടെ അമ്മ പറയുന്നത്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Summary: A relative who was in custody confessed to the crime after the postmortem report that the four-year-old girl who was killed by her mother in the river was a victim of sexual abuse. He has given a statement to the police that he had been torturing the child for a year.
COMMENTS