ന്യൂഡല്‍ഹി : ആന്ധ്രയിലെ വിജയനഗരത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങിയ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. വീട്ടുമുറ്...
ന്യൂഡല്‍ഹി : ആന്ധ്രയിലെ വിജയനഗരത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങിയ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ടത്. പിന്നാലെ അവര്‍ കാറില്‍ കയറുകയായിരുന്നു. കുട്ടികള്‍ കയറിയപ്പോള്‍ കാര്‍ അബദ്ധത്തില്‍ ലോക്കായി.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. മറ്റു രണ്ട് കുട്ടികള്‍ അവരുടെ സുഹൃത്തുക്കളാണ്.
Key Words: Children Trapped in Car , Andhra Pradesh
COMMENTS