തിരുവനന്തപുരം : എസ് എഫ് ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബി ജെ പിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയ...
തിരുവനന്തപുരം : എസ് എഫ് ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബി ജെ പിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച് ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഗോകുലിനെ പുറത്താക്കിയിരുന്നു
എന്നാല്‍ അത് സി പി എം നേതാക്കളുടെ ട്രാപ്പായിരുന്നുവെന്ന് ഗോകുല്‍ പ്രതികരിച്ചു. നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നെന്നും അന്ന് മദ്യപിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കയ്യില്‍ മദ്യകുപ്പി ഉണ്ടായിരുന്നോവെന്നും ഗോകുല്‍ ചോദിച്ചു. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് - സെനറ്റ് മെമ്പറായും ഗോകുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Key Words: BJP, SFI State Vice President, Gokul Gopinath
COMMENTS