ബംഗളൂരു: മംഗളൂരുവില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ വടക്കുകിഴക്കായി എരുഗുണ്ടി വെള്ളച്ചാട്ടത്തിനടുത്തുള്ള പാറകളില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന...
ബംഗളൂരു: മംഗളൂരുവില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ വടക്കുകിഴക്കായി എരുഗുണ്ടി വെള്ളച്ചാട്ടത്തിനടുത്തുള്ള പാറകളില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ അഞ്ച് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. കയറുകള്‍ ഉപയോഗിച്ച് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരുടെ വേഗത്തിലുള്ള നടപടി ഒരു ദുരന്തം ഒഴിവാക്കി.
അധികൃതരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, സുരക്ഷാ പ്രോട്ടോക്കോളുകള്‍ അവഗണിച്ച് നിരവധി വിനോദസഞ്ചാരികള്‍ ഇപ്പോഴും വെള്ളച്ചാട്ടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നിരവധി പ്രാദേശിക വെള്ളച്ചാട്ടങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നു.
Key Words: Erugundi Waterfalls, Karnataka
COMMENTS