The e-mail that said there were five terrorists on the Chennai-Colombo flight, was found to be a fake
ന്യൂഡല്‍ഹി: ചെന്നൈയില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളായ അഞ്ച് ഭീകരര്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമഗ്രമായ സുരക്ഷാ പരിശോധന നടത്തി.
പഹല്‍ഗാം കൂട്ടക്കൊല നടത്തിയ ഭീകരരാണ് വിമാനത്തിലുള്ളതെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചിരുന്നു. ഏപ്രില്‍ 22-ലെ പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിനിടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അഞ്ച് ലഷ്‌കര്‍ ഭീകരര്‍ ഉണ്ടെന്ന് കാണിച്ച് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഇമെയില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ നടപടികള്‍ ആരംഭിച്ചത്.
രാവിലെ 9.55 പുറപ്പെട്ട 'യുഎല്‍ 122 വിമാനത്തില്‍ യാത്രക്കാരില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ പുരുഷന്മാര്‍ ലഷ്‌കര്‍ പ്രവര്‍ത്തകരാണ്. നന്നായി പരിശീലനം ലഭിച്ചവരാണ് അഞ്ചു പേരുമെന്നായിരുന്നു ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് രാവിലെ 11.05-ന് ലഭിച്ച മെയിലില്‍ പറഞ്ഞിരുന്നത്. മെയിലിന്റെ ഉറവിടം വ്യക്തമല്ലായിരുന്നു.
ഇമെയില്‍ ലഭിക്കുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. തുടര്‍ന്ന് വിവരം കൊളംബോ എയര്‍പോര്‍ട്ടിലേക്ക് കൈമാറി. പകല്‍ 11.59ന് വിമാനം കൊളംബോയിലെത്തി. അവിടെ യാത്രക്കാരെ കര്‍ശനമായ സുരക്ഷാ സ്‌ക്രീനിംഗ് നടത്തി. സംശയാസ്പദമായ വ്യക്തികളെ കണ്ടെത്താനായിട്ടില്ല. സന്ദേശം വ്യാജമാണെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചു.
തങ്ങളുടെ വിമാനം വിശദമായി പരിശോധിച്ചതായും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതായും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.
Summary: A thorough security check was conducted at Colombo's Bandaranaike International Airport following the suspicion that five Lashkar-e-Taiba members were aboard a Sri Lankan Airlines flight from Chennai.
COMMENTS