കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ടെക്സ്റ്റൈൽസിൽ ഉണ്ടായ തീപിടിത്തം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു. ഇതുവഴിയുള്ള വാഹന ഗതാഗത...
കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ടെക്സ്റ്റൈൽസിൽ ഉണ്ടായ തീപിടിത്തം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു.
ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞിട്ടുണ്ട്. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് ബീച്ചിൽ നിന്നുള്ള അഗ്നി രക്ഷാ സേനയ്ക്കു പുറമേകൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
വൻതോതിൽ പുക ഉയരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. താഴത്തെ നിലയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് തുണിക്കടയിലേക്ക് തീ പടർന്നത്.
തീപിടിച്ച ഉടൻതന്നെ ടെക്സ്റ്റൈൽസിലെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
സമീപത്തെ കടകളിൽ നിന്നുള്ള ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി സമീപത്തെ കടകളിലെയും വീടുകളിലെയും വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ട്.
ബസ്റ്റാൻഡിൽ നിന്ന് ബസ്സുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Keywords : fire, Kozhikode
COMMENTS