തിരുവല്ല: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പമ്പാ റിവര്‍ ഫാക്ടറി ബിവറേജസ് ഔട്ട്ലെറ്റിലെ തീപിടിത്തത്തില്‍ കോടികളുടെ നാശ നഷ്ടം. പത്ത് കോടി രൂപയു...
തിരുവല്ല: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പമ്പാ റിവര്‍ ഫാക്ടറി ബിവറേജസ് ഔട്ട്ലെറ്റിലെ തീപിടിത്തത്തില്‍ കോടികളുടെ നാശ നഷ്ടം. പത്ത് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. തിരുവല്ലയില്‍നിന്ന് നാല് അഗ്‌നിരക്ഷാ സേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
45,000 കേസ് മദ്യമാണ് ഔട്ട്‌ലെറ്റില്‍ ഉണ്ടായിരുന്നത്. ഇവ പൂര്‍ണമായും കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഔട്ട്ലെറ്റിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നും തീ പടര്‍ന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.
Key Words: Fire, Thiruvalla Bevco Outlet
COMMENTS