Family of four found dead in Thiruvananthapuram
തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഫാര്‍മേഴ്‌സ് സഹകരണസംഘം ജീവനക്കാരന്‍ അനില്‍ കുമാറിനെയും കുടുംബത്തെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനില്‍ കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വീട്ടില്‍ ആരെയും പുറത്തു കാണാത്ത സാഹചര്യത്തില്‍ അയല്‍ക്കാര്‍ ഇന്ന് വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, Family, Suicide, Police
COMMENTS