കൊച്ചി : പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമര്‍ദ്ദം രാവിലെ 10.00 - 11.30 നും ഇടയില്‍ റൈഡിഖി ...
കൊച്ചി : പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമര്‍ദ്ദം രാവിലെ 10.00 - 11.30 നും ഇടയില്‍ റൈഡിഖി (Raidghi) സമീപം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിയച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് - വടക്കു കിഴക്ക് ഭാഗത്തേക്ക് നീങ്ങി വൈകുന്നേരത്തോടെ തീവ്ര ന്യുനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
കേരളത്തില്‍ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31 വരെ അതിശക്ത മഴ തുടരാന്‍ സാധ്യതയുണ്ട്. അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ടാണ് മറ്റ് 10 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലെര്‍ട്ടുള്ളത്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും.
Key Words: Low Pressure, Bay of Bengal, Heavy Rain, Kerala Red Alert


COMMENTS