ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ക്ക് കൂടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്.
വൈറ്റ് നൈറ്റ് കോപ്പ്സിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റ് ചികിത്സയിലായിരുന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്.
വെടിവെയ്പ്പില്‍ നമ്മുടെ ജവാന്മാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൈനികന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും വൈറ്റ് നൈറ്റ് കോര്‍പ്പ്സിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ നടന്നിരുന്നു. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി.
Key Words: Jammu And Kashmir, Terror Attack
COMMENTS