ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ പാകിസ്ഥാനു വേണ്ടി ചാരവൃത്തി ന...
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ എട്ടുപേര്‍ പിടിയിലായി. ഇവരില്‍ നാല് പേര്‍ ഹരിയാനയില്‍ നിന്നും മൂന്ന് പേര്‍ പഞ്ചാബില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് പിടിയിലായിരിക്കുന്നത്. വ്ളോഗര്‍, വിദ്യാര്‍ത്ഥി, ബിസിനസുകാരന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പിടിയിലായിരിക്കുന്നത്.
33 കാരിയായ യുവ വനിതാ ട്രാവല്‍ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര പിടിയിലായതോടെ പാക്കിസ്ഥാന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ യുവ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ലക്ഷ്യമിടുന്നുവെന്ന് ഹിസാര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനായി സ്വാധീനത്തില്‍പ്പെട്ട് തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നും ഹിസാര്‍ എസ്പി ശശാങ്ക് കുമാര്‍ സാവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള യുവതിയാണ്. ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിന് കഴിഞ്ഞ ആഴ്ചയിലാണ് അവര്‍ അറസ്റ്റിലായത്.
COMMENTS