Dulquer Salmaan wins Telangana state award
ഹൈദരാബാദ്: മികച്ച നടനുള്ള തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിലെ അഭിനയത്തിനാണ് ദുല്‍ഖറിന് മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചത്. മലയാളത്തിലെ മറ്റൊരു നടനും ലഭിക്കാത്ത ബഹുമതിയാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്.
ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ തെലങ്കാന 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. 2024 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ലക്കി ഭാസ്‌കര്‍ നാല് അവാര്‍ഡുകള്‍ സ്വന്തമാക്കി.
മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, മൂന്നാമത്തെ മികച്ച ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകളാണ് ലക്കി ഭാസ്‌കര്‍ നേടിയത്.
Keywords: Dulquer Salmaan, Telangana state award, Lucky Bhaskar
COMMENTS