ആലപ്പുഴ : ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നര്‍ അടിഞ്ഞ പ്രദേശത്ത് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തി. തീരത്ത് നിന്ന് ഏകദേശം 200 മീറ്റര്‍ ദൂ...
ആലപ്പുഴ : ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നര്‍ അടിഞ്ഞ പ്രദേശത്ത് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തി.
തീരത്ത് നിന്ന് ഏകദേശം 200 മീറ്റര്‍ ദൂരെയുള്ള അഴിക്കോടന്‍ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞതിനെ തുടര്‍ന്ന് ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തില്‍ കടപ്പുറങ്ങള്‍ വൃത്തിയാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി തീരം സന്ദര്‍ശിച്ച നങ്ങ്യാര്‍കുളങ്ങര ടി കെ എം എം കോളെജിലെ സുവോളജി വിഭാഗം മേധാവി എസ് ഷീലയാണ് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പഞ്ഞിത്തുണി നിറച്ച കണ്ടയ്നറുകള്‍ അടിഞ്ഞിരുന്നു. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോള്‍ഫിന്‍ ചാകാന്‍ കാരണമായതെന്നാണ് കരുതുന്നത്.
Key Words: Dolphin Died, Alappuzha
COMMENTS