തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍.
താന്‍ ചുമതലയേറ്റത് നിരവധി കേസുകള്‍ തടസം നില്‍ക്കുന്ന സമയത്തായിരുന്നുവെന്നും വിഭവസമാഹരണവും വെല്ലുവിളിയായിരുന്നുവെന്നും എന്നാല്‍ എല്ലാം ഇന്ന് മാറിയെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
ട്രയല്‍ റണ്‍ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ജിഎസ്ടിയായി എത്തിയെന്നും വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.
Key Words: Divya S Iyer, Vizhinjam Port
COMMENTS