കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ജൂണ്‍ 4 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലെത്തി കേന്ദ്ര മന്ത്...
കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ജൂണ്‍ 4 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. കരാറുകാരുടെ അനാസ്ഥയാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അതേസമയം, കാസര്‍കോട് ചട്ടഞ്ചാലിലും ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. ചെങ്കള - നീലേശ്വരം റീച്ചിലാണ് വിള്ളല്‍. അശാസ്ത്രീയമായി മണ്ണിട്ട് ഉയര്‍ത്തിയതാണ് വിള്ളലിനു വഴി വച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വിള്ളല്‍ നാട്ടുകാര്‍ കണ്ടതിനു പിന്നാലെ നിര്‍മാണ കമ്പനി, മണല്‍ ഉപയോഗിച്ച് വിള്ളല്‍ നികത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. എം സാന്റ് ഉപയോഗിച്ച് അടയ്ക്കാനാണ് നിര്‍മാണ കമ്പനി ശ്രമിച്ചത്.
Key Words: National Highway Construction, Pinarayi Vijayan, Union Minister Nitin Gadkari
COMMENTS