പാകിസ്ഥാനി യുവതിയുമായുള്ള വിവാഹം രഹസ്യമാക്കി വച്ചു, സി ആർ പി എഫ് ജവാനെ പിരിച്ചുവിട്ടു

A Central Reserve Police Force (CRPF) jawan has been dismissed for concealing his marriage to a Pakistani woman


ന്യൂഡല്‍ഹി: പാകിസ്ഥാന്‍ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ജവാനെ പിരിച്ചുവിട്ടു. രാജ്യ സുരക്ഷയ്ക്കു ഭീഷണിയെന്നു കണ്ടാണ് ജവാനെ പിരിച്ചുവിട്ടതെന്ന് സിആര്‍പിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാന്‍ പൗരയുള്ള വിവാഹം മറച്ചുവയ്ക്കുകയും വിസയുടെ സാധുതയ്ക്കപ്പുറം ബോധപൂര്‍വം അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതിന് സിആര്‍പിഎഫിന്റെ 41 ബറ്റാലിയനിലെ സിടി/ജിഡി മുനീര്‍ അഹമ്മദിനെ ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് പ്രസ്താവന തുടരുന്നു.

'അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സേവന പെരുമാറ്റത്തിന്റെ ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണെന്ന് കണ്ടെത്തി,' പ്രസ്താവന തുടരുന്നു. മുനീര്‍ അഹമ്മദിനെ ജമ്മു കശ്മീര്‍ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പിരിച്ചുവിടല്‍ ഉത്തരവ് വന്നത്.

പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ മിനാല്‍ ഖാനെ വിവാഹം കഴിക്കാന്‍ 2023ല്‍ അഹമ്മദ് സിആര്‍പിഎഫിന്റെ അനുമതി തേടിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ്, മിനാലിനെ അഹമ്മദ് 2024 മേയ് 24 ന് വിവാഹം കഴിച്ചു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പുരോഹിതന്മാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവാഹം നടത്തുകയായിരുന്നു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ പാകിസ്ഥാന്‍ പൗരന്മാരുടെ വിസ ഇന്ത്യ റദ്ദാക്കിയതിനെത്തുടര്‍ന്ന് മിനാല്‍ ഖാനെ ജമ്മുവില്‍ നിന്ന് നാടുകടത്തുന്നതിനായി അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴാണ് വിവാഹ വിവരം പുറത്തുവന്നത്.

ഏപ്രില്‍ 30 ന് ജമ്മു കശ്മീര്‍ ഹൈക്കോടതി മിനാലിന് നാടുകടത്തലില്‍ നിന്ന് അവസാന നിമിഷം ഇളവ് അനുവദിച്ചു. കോടതി തീരുമാനത്തെക്കുറിച്ച് അഭിഭാഷകന്‍ അറിയിച്ചപ്പോഴേക്കും മിനാല്‍ ജമ്മുവില്‍ നിന്ന് അട്ടാരി അതിര്‍ത്തിയിലേക്ക് പുറപ്പെട്ടിരുന്നു. പിന്നീട് കോടതി ഉത്തരവ് വന്നതോടെ അവര്‍ ജമ്മുവിലേക്കു തിരിച്ചുവന്നു.

'മിനാല്‍ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തുകയും ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കുകയുമായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ അങ്കുഷ് ശര്‍മ്മ പറഞ്ഞു. മിനാല്‍ ഖാന്‍ ദീര്‍ഘകാല വിസയ്ക്കായി അഭിമുഖത്തിന് ഹാജരായെന്നും അവര്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതിന് അനുകൂലമായ ശുപാര്‍ശകള്‍ കശ്മീര്‍ സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് മിനാല്‍ നേരത്തെ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരപരാധികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ പഹല്‍ഗാം കൂട്ടക്കൊലയെ അപലപിക്കുന്നുവെന്നും പ്രതികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണമെന്നും മിനാല്‍ പറഞ്ഞതായി അവരുടെ അഭിഭാഷകന്‍ അറിയിച്ചു.

Summary: A Central Reserve Police Force (CRPF) jawan has been dismissed for concealing his marriage to a Pakistani woman. The CRPF said in a statement that the jawan was dismissed as a threat to national security.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,443,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6401,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14586,Kochi.,2,Latest News,3,lifestyle,260,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2117,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,295,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,544,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1033,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1536,
ltr
item
www.vyganews.com: പാകിസ്ഥാനി യുവതിയുമായുള്ള വിവാഹം രഹസ്യമാക്കി വച്ചു, സി ആർ പി എഫ് ജവാനെ പിരിച്ചുവിട്ടു
പാകിസ്ഥാനി യുവതിയുമായുള്ള വിവാഹം രഹസ്യമാക്കി വച്ചു, സി ആർ പി എഫ് ജവാനെ പിരിച്ചുവിട്ടു
A Central Reserve Police Force (CRPF) jawan has been dismissed for concealing his marriage to a Pakistani woman
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOkKPnhTiK_cZxk15hj67ioHYIRRPjgf4EpM6EO3noKd4R6YrHXqPoLwoUuMcisbrCGFilKeCt5tiYpvHu_Vp6sNG_0yvB3pRCYSACkqWV0z2De9A8RwBCj9rMdmjXXVJ-kXyQWrbj_tGIkghSqqVnLLig4onVzcwcS0P8KL-iSBSTs25QlSMFenDOJgw/s320/Minal%20Love%20Story.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOkKPnhTiK_cZxk15hj67ioHYIRRPjgf4EpM6EO3noKd4R6YrHXqPoLwoUuMcisbrCGFilKeCt5tiYpvHu_Vp6sNG_0yvB3pRCYSACkqWV0z2De9A8RwBCj9rMdmjXXVJ-kXyQWrbj_tGIkghSqqVnLLig4onVzcwcS0P8KL-iSBSTs25QlSMFenDOJgw/s72-c/Minal%20Love%20Story.jpg
www.vyganews.com
https://www.vyganews.com/2025/05/crpf-jawan-sacked-for-pak-love.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/05/crpf-jawan-sacked-for-pak-love.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy