ന്യൂഡല്‍ഹി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. യു പി മുഖ്യമന്ത്രിയെ അദ്ദേഹത...
ന്യൂഡല്‍ഹി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. യു പി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് താരം കണ്ടത്. ചില സമ്മാനങ്ങളും മുഖ്യമന്ത്രി ഷമിക്ക് നല്‍കി.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മത്സരത്തിന് മുന്നേയായിരുന്നു സന്ദര്‍ശനം. ഇന്ത്യന്‍ താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
അഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും യു പിക്കാരനാണ് ഷമി.
ഷമിയുടെ ജന്മനാടായ അംറോഹയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമെന്ന് യു പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ പി എല്ലില്‍ ഹൈദരാബാദ് താരമായ ഷമിയെ 10 കോടി മുടക്കിയാണ് ടീമിലെത്തിച്ചത്.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഷമി ബി ജെ പിയില്‍ ചേരുമെന്ന ചര്‍ച്ചകളും ഉടലെടുത്തു. വിരമിക്കലിന് ശേഷം താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
Key Words: Cricketer Shami, Yogi Adityanath, BJP
COMMENTS