കൊച്ചി : തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. നടപടിക്...
കൊച്ചി : തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.
ആദായനികുത വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമെന്നാണ് കോടതിയുടെ നിരീക്ഷണം. വസ്തുതകള്‍ വിലയിരുത്തിയായിരുന്നു പരിശോധന എന്നും കോടതി നിരീക്ഷിച്ചു.
തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്.
സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്.
പാര്‍ട്ടിയുടെ നിയമവിധേയ ചിലവുകള്‍ക്ക് ഏപ്രില്‍ 2 ന് ബാങ്കില്‍ നിന്ന് ഒരു കോടി പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 5 ന് ബാങ്കില്‍ പരിശോധനയ്ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിന്‍വലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു. ശേഷം ആദായ നികുതി വകുപ്പ് തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്കി. പിന്‍വലിച്ച ഒരു കോടിയുമായി ഹാജരാകാനായിരുന്നു നോട്ടീസ്. ഇത് പ്രകാരമാണ് പണവുമായി ബാങ്കിലെത്തിയതെന്നുമാണ് എം എം വര്‍ഗീസ് അന്ന് വ്യക്തമാക്കിയത്.
Key Words: CPM, High Court , Income Tax Department
COMMENTS