തിരുവനന്തപുരം : ആഗോളതലത്തില്‍ത്തന്നെ കോവിഡ് വ്യാപിക്കുന്നതോടെ സംസ്ഥാനത്തും ആശങ്കയേറുന്നു. ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി...
തിരുവനന്തപുരം : ആഗോളതലത്തില്‍ത്തന്നെ കോവിഡ് വ്യാപിക്കുന്നതോടെ സംസ്ഥാനത്തും ആശങ്കയേറുന്നു. ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവര്‍ ഭക്ഷണ ശാലകളില്‍ ജോലിചെയ്യാന്‍ പാടില്ലെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം. അതേസമയം, രാജ്യത്തെ 92.66 % ആളുകളും വാക്‌സീന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതര്‍ക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തില്‍ ഭേദമാകും.
Key Words: Covid 19, Health Minister Veena George
COMMENTS