Containers that fell into the water following a ship accident in the Arabian Sea may reach the Ernakulam and Alappuzha coasts, reports say
കൊച്ചി: അറബിക്കടലില്‍ ഉണ്ടായ കപ്പല്‍ അപകടത്തെത്തുടര്‍ന്ന് വെള്ളത്തില്‍ വീണ കണ്ടയ്നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്ന കണ്ടയ്നറുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തീരത്ത് അടിയാന്‍ സാധ്യതയുണ്ട്. അപകടകരമായ വസ്തുക്കള്‍ ഉള്‍പ്പെടുന്ന കണ്ടയ്നറുകള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തടിഞ്ഞാല്‍ കണ്ടയ്നറുകള്‍ സ്പര്‍ശിക്കാനോ, അതിന് അടുത്ത് പോവാനോ പാടില്ലെന്നാണ് നിര്‍ദേശം.
കണ്ടയ്നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടയ്നറുകളില്‍ നിന്ന് ലീക്കായ ഓയില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.അതേസമയം അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായും മുങ്ങുന്ന സ്ഥിതിയിലേക്കെത്തി.
കൊച്ചി കടല്‍ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കപ്പലുള്ളത്. ഇന്നലെയാണ് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട MSC Elsa 3 എന്ന കപ്പല്‍ അറബിക്കടലില്‍ വെച്ച് ചരിഞ്ഞത്. കപ്പലില്‍ ആകെ 24 ജോലിക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷിച്ചു. 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന്‍ പൗരന്‍മാരും, ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്.
Key Words: Kochii Ship Accident, MSC Ship Sinks
COMMENTS