എറണാകുളം : മാനേജറെ മര്‍ദ്ദിച്ച കേില്‍ ഉണ്ണിമുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്...
എറണാകുളം : മാനേജറെ മര്‍ദ്ദിച്ച കേില്‍ ഉണ്ണിമുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.
തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായ വ്യാജ പരാതിയാണെന്ന് ഹർജിയിയില്‍ പറയുന്നു. ആരോപണങ്ങള്‍ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.
വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധ നേട്ടങ്ങള്‍ നേടുന്നതിനും വേണ്ടിയാണ് ഈ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ഹർജിയില്‍ വിശദീകരിക്കുന്നു.
കൂടാതെ പരാതി നല്‍കിയ ആള്‍ ഇതിന് മുന്‍പും തന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഉണ്ണിമുകുന്ദന്‍ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ ഹർജിയില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജരായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി.
Key Words: Complaint of Assaulting , Unni Mukundan, Anticipatory Bail Application
COMMENTS