തിരുവനന്തപുരം : പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എന്‍ഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ...
തിരുവനന്തപുരം : പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എന്‍ഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്.
മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയും രംഗത്ത് വന്നിരുന്നു.
വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പില്‍ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമര്‍ശം. ഇവിടുത്തെ പട്ടികജാതി, വര്‍ഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോയെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു.
Key Words: Complaint, NIA , Rapper Vedan, BJP Councilor, Narendra Modi
COMMENTS