തിരുവനന്തപുരം : കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ കടം വര്‍ധിക്കുന്നില്ല...
തിരുവനന്തപുരം : കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ കടം വര്‍ധിക്കുന്നില്ല. വരുമാനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒന്‍പത് വര്‍ഷം കൊണ്ട് സംസ്ഥാനം അഭിമാനപൂര്‍വമായ നേട്ടം കരസ്ഥമാക്കി.
സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമാണ് വന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു. പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്‌മെന്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പൗര പ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
Key Words: Pinarayi Vijayan, Financial Crisis
COMMENTS