Cinematographer Billy Williams passed away
ലണ്ടന്‍: ലോക പ്രശസ്ത ഛായാഗ്രാഹകന്‍ ബില്ലി വില്യംസ് (96) അന്തരിച്ചു. ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഛായാഗ്രാഹകനാണ്.
14 വയസില്‍ ഡോക്യുമെന്റേറിയനായ പിതാവിന്റെ സഹായിയായി രംഗത്തെത്തിയ ബില്ലി വില്യംസ് പിന്നീട് ഗതാഗത മന്ത്രാലയത്തിനു വേണ്ടി ഡോക്യുമെന്ററികള്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് ഫീച്ചര്‍ സിനിമകളിലെത്തി.
1969 ല്‍ `വുമണ്‍ ഇന്‍ ലവ്' എന്ന സിനിമയിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രമായ `ഗാന്ധി'യിലൂടെ ഓസ്‌കര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
`ദി എക്‌സോര്‍സിസ്റ്റ്', `വോയേജ് ഓഫ് ദി ഡാംഡ്', `ദി വിന്‍ഡ് ആന്‍ഡ് ദി ലയണ്‍' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.
Keywords: Billy Williams, Cinematographer, Gandhi, Oscar
COMMENTS