നിലമ്പൂര്‍: സി പി എം സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ രാജിവെച്ച നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19 ന്...
നിലമ്പൂര്‍: സി പി എം സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ രാജിവെച്ച നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ 23 ന് നടക്കും.
ഉപ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 2 ആണ്. 3 ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5 ആണ്.
രാജ്യത്തെ ആകെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ നിലവില്‍വരും. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അന്‍വര്‍ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അന്‍വറിന്റെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്.
Key Words: Nilambur By-election , PV Anwar
COMMENTS