Border Security Force (BSF) officer Purnam Kumar Shah, who was taken into custody by Pakistan Rangers last month for accidentally crossing the border
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിന് പാകിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥന്‍ പൂര്‍ണം കുമാര്‍ ഷായെ ഇന്ത്യയ്ക്കു കൈമാറി.
ഇന്നു രാവിലെ അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റിലാണ് ഇദ്ദേഹത്തെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. 2025 ഏപ്രില്‍ 23 മുതല്‍ പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലായിരുന്ന പൂര്‍ണം കുമാര്‍ ഷാ.
പഹല്‍ഗാം കൂട്ടക്കൊലയ്ക്കു തൊട്ടടുത്ത ദിവലമാണ് പഞ്ചാബിലെ ഫിറോസ്പൂരില്‍ സേവനമനുഷ്ഠിച്ചിരുന്ന 40 കാരനായ പൂര്‍ണം കുമാര്‍ ഷാ അബദ്ധത്തില്‍ അതിര്‍ത്തി കടന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകി.
ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള 3,323 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി കാവല്‍ നില്‍ക്കുകന്നത് ബിഎസ്എഫാണ്. പട്രോളിങ്ങിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് സാധാരണമാണ്. സാധാരണയായി ഫ്‌ലാഗ് മീറ്റിംഗ് വഴിയാണ് ഉദ്യോഗസ്ഥരെ കൈമാറുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കാരണം ഷായുടെ മോചനത്തിനായി ഫ്‌ളാഗ് മീറ്റിംഗ് നടന്നില്ല.
പൂര്‍ണം കുമാര്‍ ഷാ പാകിസ്ഥാനിലേക്ക് കടക്കുമ്പോള്‍ യൂണിഫോമിലായിരുന്നു. സര്‍വീസ് റൈഫിളും കൈയിലുണ്ടായിരുന്നു. അദ്ദേഹം 17 വര്‍ഷമായി ബിഎസ്എഫില്‍ സേവനമനുഷ്ഠിക്കുന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയാണ് ജന്മദേശം.
നമ്മുടെ ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ മോചിപ്പിച്ച വിവരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഹൂഗ്ലിയിലെ റിഷ്രയില്‍ അദ്ദേഹത്തിന്റെ കുടുംബവുമായി ഞാന്‍ എപ്പോഴും ബന്ധപ്പെട്ടിരുന്നു, മൂന്ന് തവണ അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചു. ഇന്നും ഞാന്‍ അവരെ വിളിച്ചു. എന്റെ സഹോദരതുല്യനായ ജവാന്, ഭാര്യ രജനി ഷാ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബത്തിനും എല്ലാ ആശംസകളും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
ഷായുടെ ഗര്‍ഭിണിയായ ഭാര്യ രജനി, ഏഴ് വയസ്സുള്ള മകന്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ അദ്ദേഹം പിടിയിലായതറിഞ്ഞ് ചണ്ഡീഗഢിലേക്കു പോയിരുന്നു. 'എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. രാഷ്ട്രം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി എന്നെ പലതവണ വിളിച്ച് എനിക്ക് പ്രതീക്ഷ നല്‍കി. ഞാന്‍ അവരോട് നന്ദിയുള്ളവളാണ,' രജനീ ഷാ പറഞ്ഞു.
Summary: Border Security Force (BSF) officer Purnam Kumar Shah, who was taken into custody by Pakistan Rangers last month for accidentally crossing the international border, has been handed over to India.
COMMENTS