തിരുവനന്തപുരം : അഭിഭാഷകയെ മുഖത്തടിച്ച സംഭവത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ച വിലക്കി ബാര്‍ അസോസിയേഷന്‍. സീനിയര്‍ അഭിഭാഷകന്റെ ക്രൂരമായ...
തിരുവനന്തപുരം : അഭിഭാഷകയെ മുഖത്തടിച്ച സംഭവത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ച വിലക്കി ബാര്‍ അസോസിയേഷന്‍. സീനിയര്‍ അഭിഭാഷകന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായ യുവഅഭിഭാഷക ശ്യാമിലി ബാര്‍ അസോസിയേഷന്‍ അംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പില്‍ വോയിസ് മെസേജ് അയച്ചതിനെ തുടര്‍ന്നാണ് വിലക്ക്.
അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം എന്നാണ് ബാര്‍ അസോസിയേഷന്റെ നിലപാട്. ശ്യാമിലി തനിക്കെതിരായ പ്രചാരണത്തില്‍ വാട്‌സാപ് ഗ്രൂപ്പില്‍ പ്രതികരിച്ചിതിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്റെ നീക്കം.
ശ്യാമിലി, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ സഹപ്രവര്‍ത്തകര്‍ തന്റെ കൂടെ നില്‍ക്കില്ലെന്ന് പൂര്‍ണ ബോധ്യമായെന്ന് ശ്യാമിലി അഭിഭാഷകരുടെ വാട്സാപ് ഗ്രൂപ്പില്‍ പ്രതികരിച്ചിരുന്നു.
Key Words: Bar Association, WhatsApp , Advocate Shamili
COMMENTS