E.P Jayarajan withdraws case against DC books
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ ഡി.സി ബുക്സിനെതിരായ നിയമനടപടികള്‍ അവസാനിപ്പിച്ചെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജന്. പിശക് പറ്റിയെന്ന് തന്റെ വക്കീല്‍ നോട്ടീസിന് ഡി.സി ബുക്സിന്റെ മറുപടി ലഭിച്ചെന്നും അതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടയെന്നാണ് തീരുമാനമെന്നും ഇ.പി പറഞ്ഞു.
ചേലക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഇ.പിയുടെ `കട്ടന്‍ചായയും പരിപ്പുവടയും' എന്ന ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഇത് തന്റേതല്ലെന്ന് നിഷേധിച്ച് ഇ.പി ജയരാജന് രംഗത്തെത്തിയിരുന്നു.
അതേസമയം ആത്മകഥയ്ക്കെതിരെ സംസ്ഥാനത്തും പാര്‍ട്ടിയിലും വന്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഇ.പി ഡി.സി ബുക്സിനെ തള്ളുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് വിവാദമെല്ലാം കെട്ടടങ്ങിയ സമയത്താണ് ഡി.സി ബുക്സിനെതിരെയുള്ള എല്ലാ നിയമനടപടികളും അവസാനിപ്പിച്ചെന്ന തുറന്നുപറച്ചിലുമായി ഇ.പി ജയരാജന് രംഗത്തെത്തിയിരിക്കുന്നത്.
Keywords: E.P Jayarajan, DC books, Case, Autobiography, withdraw
COMMENTS