Case against actor Unni Mukundan
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്. നടന്‍ തന്നെ മര്‍ദ്ദിച്ചെന്ന മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. നടന്‍ കൊച്ചിയിലെ വിപിന്‍ കുമാറിന്റെ ഫ്‌ളാറ്റിലെത്തി പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുയെന്നാണ് പരാതി. കണ്ണട ചവിട്ടി പൊട്ടിച്ചുയെന്നും പരാതിയിലുണ്ട്.
പൊലീസ് ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവരങ്ങള്‍ ചോദിച്ചറിയാനായി ഉണ്ണി മുകുന്ദനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നാണ് വിവരം.
അതേസമയം നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നും ഉണ്ണി മുകുന്ദന് പലതരം ഫ്രസ്‌ട്രേഷനുണ്ടെന്നും മാനേജര്‍ പറയുന്നു.
മാര്‍ക്കോയ്ക്ക് ശേഷം പുതിയ പടം കിട്ടാത്തതും സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്മാറിയതുമൊക്കെ അതിന്റെ കാരണങ്ങളാണെന്നും മാനേജര്‍ ചൂണ്ടിക്കാട്ടുന്നു. ആറു വര്‍ഷത്തോളമായി ഉണ്ണി മുകുന്ദന്റെ മാനേജരാണ് വിപിന്‍ കുമാര്‍.
Keywords: Unni Mukundan, Assaulting manager, Narivetta, Police, Case
COMMENTS