ന്യൂഡൽഹി : ഇന്ത്യയുമായിഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാന്റെ സേനാ മേധാവി അസിം സെയ്ദ് മുനീറിന് ഫീൽഡ് മാർഷലായി സ്ഥാന കയറ്റം ! അസാധാര...
അസാധാരണമായ സേവന മിടുക്കിന് അത്യപൂർവ്വമായി നൽകുന്ന പദവിയാണ് ഫീൽഡ് മാർഷൽ. യുദ്ധത്തിൽ തോറ്റ സേനാ മേധാവിക്ക് ഫീൽഡ് മാർഷൽ പദവി ലഭിക്കുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും.
അയൂബ് ഖാനാണ് ഇതിനു മുൻപ് പാകിസ്ഥാനിൽ ഫീൽഡ് മാർഷൽ പദവിയിൽ എത്തിയിട്ടുള്ള സേനാ തലവൻ. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് അയൂബ് ഖാൻ ഭരണം പിടിക്കുകയും ചെയ്തിരുന്നു.
അസിം മുനീർ പാകിസ്ഥാനിൽ അട്ടിമറിക്കു ശ്രമിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതു തിരിച്ചറിഞ്ഞ് മുനീറിനെ തണുപ്പിക്കാനാണ് തിടുക്കപ്പെട്ട് ഫീൽഡ് മാർഷൽ ആക്കിയതെന്നാണ് നിരീക്ഷകർ പറയുന്നത്.
ഇന്ത്യയുമായി ഏറ്റുമുട്ടി വിജയിച്ചു എന്നാണ് പാകിസ്ഥാനിലെ മാധ്യമങ്ങൾ പറയുന്നത്. സേന പറയുന്നത് മാത്രമാണ് അവിടെ മാധ്യമങ്ങൾക്ക് എഴുതാൻ കഴിയുന്നത്. ഇതേസമയം ഇന്ത്യ അമ്പരപ്പിക്കുന്ന വിജയമാണ് നേടിയതെന്ന് ലോകമാകെ മാധ്യമങ്ങൾ പറയുകയും ഇന്ത്യൻ സേന പാകിസ്ഥാനിൽ വിതച്ച നാശത്തിന്റെ തെളിവുകൾ ഒന്നായി പുറത്തുവിടുകയും ചെയ്തിരുന്നു.
പാകിസ്ഥാനിൽ സർക്കാരിനെതിരായ ജനരോഷം രൂക്ഷമാണ്. ഇതിനൊപ്പമാണ് അട്ടിമറിക്ക് മുനീർ ശ്രമം ആരംഭിച്ചത്. ഇതോടെ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ അദ്ദേഹത്തെ തിടുക്കപ്പെട്ട് ഫീൽഡ് മാർഷൽ ആക്കി തണുപ്പിച്ചത്.
മുനീറിനെ ഫീൽഡർമാർഷനാക്കാനുള്ള തീരുമാനം ചൊവ്വാഴ്ച പാകിസ്ഥാൻ മന്ത്രിസഭ കൈക്കൊണ്ടതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ വഹിച്ച ശ്രേഷ്ഠമായ പങ്ക് പരിഗണിച്ചാണ് മുനീറിനെ ഫീൽഡ് മാർഷൽ ആക്കുന്നതെന്നാണ് സർക്കാരിൻറെ നിലപാട്.
ഇതേസമയം , പാകിസ്ഥാനിൽ പട്ടാള മേധാവിക്ക് വൻ അധികാരങ്ങൾ നൽകുന്ന ഉത്തരവ് കഴിഞ്ഞ ദിവസം രാജ്യത്തെ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. സാധാരണ പൗരന്മാരെ പോലും സൈനിക കോടതികളിൽ വിചാരണ ചെയ്യാൻ പട്ടാളത്തിന് അധികാരം നൽകുന്നതാണ് ഈ ഉത്തരവ്.
,ഇങ്ങനെ അളവറ്റ അധികാരങ്ങൾ കൈവരുന്നതോടെ പാകിസ്ഥാനിൽ അട്ടിമറിക്ക് സൈന്യത്തിന് കൂടുതൽ കരുത്ത് ആകും എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.
ഇതേസമയം, എത്ര തണുപ്പിച്ചാലും അട്ടിമറിക്കുള്ള നീക്കത്തിൽ തന്നെയാണ് മുനീർ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .
Keywords : India, Pakistan, hasim Munir, Field Marshal ,army
COMMENTS