തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയ...
തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ ചെയര്‍പേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്.
ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം, സമിതിയെ നിയോഗിച്ചതിനെതിരെ വി.പി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സര്‍ക്കാര്‍ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വി.പി സുഹ്റ ചോദിച്ചു.
തൊഴിലാളി സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവരുടെ ഈ സമീപം അംഗീകരിക്കാനാകില്ലെന്നും വിപി സുഹ്റ പറഞ്ഞു. സമരക്കാരെ അവഗണിക്കുന്നതിലൂടെ സര്‍ക്കാറിന് എന്ത് നേട്ടമാണുള്ളത്? സര്‍ക്കാരിന്റെ മുഖം വികൃതമായി കൊണ്ടിരിക്കുകയാണ്. സമരം വേഗം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പഠനസമിതി ആശമാരെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും വി.പി സുഹ്റ ആരോപിച്ചു
Key Words: Asha Strike
COMMENTS