Arya Badai and Sibin engagement announcement
കൊച്ചി: നടിയും അവതാരകയും റിയാലിറ്റി ഷോ താരവുമായ ആര്യ ബാബു വിവാഹിതയാകുന്നു. ഡി.ജെയും റിയാലിറ്റി ഷോ താരവുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്ന വിവരം പുറത്തു വന്നത്.
ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹത്തില്‍ സിബിന് ഒരു മകനും ആര്യയ്ക്ക് ഒരു മകളുമുണ്ട്.
ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ശ്രദ്ധേയയായ ആര്യ ആ ഷോയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. അറിയപ്പെടുന്ന ഡി.ജെയായ സിബിന്‍ കൊറിയോഗ്രാഫര്‍ കൂടിയാണ്. നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തുന്നത്.
Keywords: Arya Badai, Sibin, Marriage, Engagement
COMMENTS