ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യം 3 ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രാഷ്ട്രീയ റൈഫിള്‍സിന് ലഭിച്ച രഹസ്യ വിവരത്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യം 3 ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രാഷ്ട്രീയ റൈഫിള്‍സിന് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്നുള്ള തെരച്ചിലില്‍ ഷോകാല്‍ കെല്ലര്‍ മേഖലയില്‍ നിന്നാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.
സൈന്യത്തിന് നേരെ ഭീകര്‍ വെടിയുതിര്‍ത്തതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യന്‍ സൈന്യം വിശദമാക്കുന്നത്. മേഖലയില്‍ സൈനിക നടപടി തുടരുകയാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.
ഇവരില്‍ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Key Words: Indian Army, Kashmir, Terrorist
COMMENTS